സുഹൃത്തേ,

അമിത മദ്യാസക്ത രോഗികളായിരുന്നവരും ഈശ്വര കൃപയാല്‍ രോഗവിമുക്ത്തി കൈവരിചവരുമായ ചിലരും നിരവധി മനുഷ്യസ്നേഹികളും ചേര്‍ന്ന് 2004 മാര്‍ച്ച് 16ന് രൂപികരിച്ച ത്രിശൂര്‍ ജില്ലയിലെ മലയോരഗ്രാമമായ പൂമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സന്നദ്ധ സേവന സംഘടനയാണ് പുനര്‍ജനി.

അമിത മദ്യാസക്തി ഒരു കുടുംബ രോഗമാണെന്ന തിരിച്ചറിവോടെ, തടവറയും മരുന്നും കൂടാതെ രോഗവിമുക്ത്തി കൈവരിക്കാന്‍ മദ്യാസക്ത രോഗികളെ സഹായിച്ചു വരുന്ന പുനര്‍ജനിയിലൂടെ അനേകര്‍ രോഗവിമുക്ത്തി കൈവരിക്കുകയും, അവരുടെ കുടുംബാംഗങ്ങളുടെ നിത്യദുരിതങ്ങള്‍ക്ക് അറുതി വരുവാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

മദ്യാസക്തി - പാപമാണെന്നും മദ്യപന്‍ പാപിയാണെന്നും കരുതുന്ന ഒരു സമൂഹത്തില്‍ - അവഗണനയും, ക്രൂരമായ പരിഹാസവും നിരന്തര പീഡനത്തിനും ഇരയായി അപകടത്തിലൂടെയും, ആത്മഹത്യയിലൂടെയും, രോഗികളിലൂടേയും അകാലത്തില്‍ മൃത്യു വരിക്കുവാന്‍ ഇടയാകുന്ന മദ്യാസക്തിരോഗികളെയും കുടുംബത്തേയും രോഗവിമുക്തമാക്കാനും പുനരധിവസിപ്പിക്കുവാനും ബോധവല്‍ക്കരിക്കുവാനും പുനര്‍ജനി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു.

പരിമിതികള്‍ കൊണ്ടും പരാധീനതകള്‍ കൊണ്ടും ഞെരുങ്ങുബോഴും, പുനര്‍ജനിയിലൂടെ രോഗവിമുക്തി കൈവരിക്കുവാന്‍ കഴിഞ്ഞവരുടെ കുടുംബങ്ങളുടെ നിറഞ്ഞ ഹൃദയങ്ങളിലുയരുന്ന പ്രര്‍ത്ഥനകളിലൂടെയും, ഈശ്വരാനുഗ്രഹത്താലും, ഈ മേഖലയിലെ സജീവസാന്നിധ്യമായി തീരാന്‍ ഇടയായതില്‍ ഞങ്ങള്‍ക്ക് അതിയായ ആഹ്ലാദമുണ്ട്. അതിനായി ഞങ്ങളെ സഹായിച്ച നന്മനിറഞ്ഞ മനസ്സുകള്‍ക്ക് കൃതജ്ഞതയും സ്നേഹവുമര്‍പ്പിക്കുന്നു.

മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരി - സഹോദരന്മാരുമുള്ള രോഗിയായ മനുഷ്യന് ലഭിക്കേണ്ടുന്ന സ്നേഹസാന്ത്വനങ്ങളും പരിചരണവും പരിഗണനയും ലഭിക്കാതെ പോകുന്ന മദ്യാസക്ത രോഗികളുടെ മനസുകളിലേക്ക്‌ പ്രത്യാശയും സ്നേഹവും അറിവും പകര്‍ന്ന് പുനര്‍ജന്മത്തിലേക്ക് കൈപിടിച്ചാനയിക്കുകയും - രോഗവിമുക്തി കൈവരിച്ച ശേഷവും സുബോധത്തോടെ ജീവിക്കാനും കൈമോശം വന്ന ജീവിതം സന്തോഷകരമായി വീണ്ടുമനുഭവിക്കാനും, ഉപാധികള്‍കൂടാതെയുള്ള പിന്തുണയും പ്രത്യാശയുമായി പുനര്‍ജനി മദ്യത്തിന്റ്റെ ഇരകളുടെ നിലവിളികള്‍ക്ക് കാതോര്‍ത്തിരിക്കുന്നു. പുനര്‍ജനിയുടെ പ്രവര്‍ത്തകര്‍ തമ്മില്‍ അനുഭവങ്ങളും അറിവും സ്നേഹവും പങ്കിട്ടുണ്ടാക്കുന്ന വലിയൊരു കൂട്ടായ്മയുടെ ശക്തിയാല്‍, രോഗികളായിതീരുന്ന പലരേയും, മദ്യവിമുക്ത ജീവിതത്തിലേക്ക് നയിക്കാന്‍ പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. ജാതിമത രാഷ്ട്രീയ പരിഗണനകളില്ലാതെ, മനുഷ്യസ്നേഹത്തിലും സ്വന്തം വിശ്വാസങ്ങള്‍ക്കനുസൃതമായ ഈശ്വര വിശ്വാസത്തിലുമൂന്നി, സംതൃപ്തമായ പുനര്‍ജന്മത്തിലേക്കും മദ്യാസക്ത രോഗികളെ നയിക്കുവാനും അവര്‍ക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കൈവരിക്കുവാനും സഹായിച്ചുവരുന്ന ഈ പ്രസ്ഥാനതിന്റ്റെ ഭാഗമായിത്തീര്‍ന്ന് അനേകം കുടുംബങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുവാനുള്ള പുനര്‍ജനിയുടെ ശ്രമങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പുനര്‍ജനി സന്ദര്‍ശിക്കുവാന്‍ സ്നേഹത്തോടെ ക്ഷണിച്ചുകൊണ്ട് ,

പ്രാര്‍ത്ഥനാപൂര്‍വ്വം

ഡോ.ജോണ്‍സ് കെ.മംഗലം

Punarjani Charitable Trust for De-Addiction & Rehabilitation

Map